Monday, April 29, 2024
Local NewsNews

എരുമേലി സര്‍ക്കാര്‍ ആശുപത്രി വികസനം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രവും – കാര്‍ഷിക മലയോര മേഖലയുമായ എരുമേലി ഗ്രാമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനായി പൊതു പ്രവര്‍ത്തകനായി എരുമേലി ചീനിമരം സ്വദേശി നിരപ്പേല്‍ ബിനുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കിയത്.                                                                                                                                                           ഓണ്‍ ലൈന്‍ വഴിയാണ് നിവേദനം നല്‍കിയത്. ശബരിമല തീര്‍ത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് എരുമേലിയിലെത്തുന്നത് . ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്നവര്‍ക്ക് മതിയ ചികില്‍സ നല്‍കാന്‍ നിലവിലെ ആശുപത്രിക്ക് കഴിയുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.

അടിയന്തിര ഘട്ടത്തില്‍ ചികില്‍സ വേണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍ . ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുറമേ നാട്ടുകാര്‍ക്കും ഏറെ ആശ്വാസമായ എരുമേലി സി എച്ച് സിയുടെ നവീകരണം അനിവാര്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു .