Sunday, April 28, 2024
keralaNewspolitics

പാലായില്‍ മാണി സി കാപ്പന്‍ മുന്നേറുന്നു.

പൂഞ്ഞാറില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുറഞ്ഞു. ഇപ്പോള്‍ 788 വോട്ടുകളുടെ മുന്‍തൂക്കം മാത്രമാണ് അദ്ദേഹത്തിനുള്ളത്.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വീണ്ടും മുന്നിലെത്തി. 1530 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്ക് ഇപ്പോഴുള്ളത്.
പാലായില്‍ ജോസ് കെ മാണിയെ ബഹുദൂരം പിന്നിലാക്കി മാണി സി കാപ്പന്‍ മുന്നേറുന്നു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലും മികച്ച മുന്നേറ്റം കാഴ്ചവെച്ച മാണി സി കാപ്പന് ഇപ്പോള്‍ 9019 വോട്ടുകളുടെ ലീഡാണുള്ളത്.

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക്. എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6161 വോട്ടുകള്‍ക്ക് ഇപ്പോള്‍ പൂഞ്ഞാറില്‍&ിയുെ;ലീഡ് ചെയ്യുകയാണ്. മുസ്‌ലിം ലീഗിന്റെ ഒരേയൊരു വനിതാ സ്ഥാനാര്‍ത്ഥി അഡ്വ. നൂര്‍ബിന റഷീദ് പിന്നില്‍. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് ഇവിടെ മുന്നേറുന്നത്.