Tuesday, May 7, 2024
keralaNewsObituary

നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു.

പാലക്കാട് :കുഴല്‍മന്ദത്ത് നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു.കുത്തനൂര്‍ കുന്നുകാട് വീട്ടില്‍ പഴനിയുടെ ഭാര്യ ഉഷ (46) യാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ നെച്ചുള്ളിയില്‍ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടി നിയന്ത്രണം തെറ്റുമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

കെട്ടിട നിര്‍മാണ ജോലി കഴിഞ്ഞ്, അയല്‍വാസിയുടെ ബൈക്കില്‍ വരികയായിരുന്നു ഉഷ. നെച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍നിന്നും ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴി പള്‍സ് കുറവായതിനെ തുടര്‍ന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടുനല്‍കും മകള്‍: നിഷ.