Monday, April 29, 2024
indiaNewspolitics

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് നിര്‍ണായക നീക്കം

ചെന്നൈ: മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി നിര്‍ദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരിക്കുന്നത്.