Saturday, May 11, 2024
keralaNews

മുഖ്യമന്ത്രിയുടെ യാത്രയില്‍ നാല്‍പതംഗസംഘം അനുഗമിക്കും

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. യാത്രയില്‍ നാല്‍പതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ 10 പേര്‍, ദ്രുതപരിശോധനാസംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്‌കോര്‍ട്ടും ജില്ലകളില്‍ അധികമായെത്തും.