Saturday, May 4, 2024
GulfkeralaNewsObituary

നാടന്‍ പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല അന്തരിച്ചു

ഖത്തര്‍:  പ്രമുഖ നാടന്‍ പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല (47)  ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ  പത്മനാഭന്റെയും സീമന്തിനിയുടയും മകനാണ്. 18 വര്‍ഷമായി ഖത്തറില്‍ സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫിസില്‍ ജീവനക്കാരനാണ്.  ജോലിക്കെത്താത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയവരാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഖത്തറിലെ ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഫെയ്‌സ്ബുക്, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് രാജേഷ് കൂടുതലും പാട്ടുകള്‍ പാടിയിരുന്നത്.
 സ്വന്തമായി പാട്ടുകളെഴുതുകയും ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രിയിലും തിളങ്ങി. കോവിഡ് കാലത്ത് ജാഗ്രത സന്ദേശം വരികളിലാക്കി നാടന്‍ പാട്ടിന്റെ താളത്തില്‍ അവതരിപ്പിച്ചത് തരംഗമായി. കഴിഞ്ഞ ഓണത്തിന് നാട്ടില്‍ എത്തിയ ഇദ്ദേഹം അവധി കഴിഞ്ഞ് 20 ദിവസം മുന്‍പാണ് മടങ്ങിയത്. ഭാര്യ: ലത. മക്കള്‍: ആഘോഷ്, ആമ്പല്‍.