Sunday, May 5, 2024
keralaNews

നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍.

നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ശാസാതാംകോട്ട നെടിയവിള വീട്ടിലാണ് സംഭവം.രണ്ട് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. നേരത്തെ ഒരു ജ്വല്ലറിയിലെ സെയില്‍സ് റപ്രസന്ററ്റീവായിരുന്നു ദിവ്യ.എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.