Wednesday, May 8, 2024
indiaNewspolitics

ഗുരുപൂര്‍ണ്ണിമ ആശംസിച്ച് പ്രധാനമന്ത്രി

കോവിഡിന്റെ രൂപത്തില്‍ മാനവരാശി ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. ഇക്കാലത്ത് ബുദ്ധഭഗവാന്റെ പ്രബോധനങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്. വലിയ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുപൂര്‍ണ്ണിമ സന്ദേശത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാരാനാഥില്‍ വെച്ച് ബുദ്ധഭഗവാന്‍ ജീവന്റെ തത്വം ഉദ്ബോധിപ്പിച്ചു. സങ്കടങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം നമ്മോട് സംസാരിച്ചു. ദുഃഖങ്ങള്‍ക്ക് മേല്‍ വിജയം വരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ചു. ജീവിതത്തെക്കുറിച്ച് ജ്ഞാനം പകരുന്ന അഷ്ടാംഗ മന്ത്രങ്ങളും അദ്ദേഹം നമുക്ക് നല്‍കി. ബുദ്ധ പ്രബോധനങ്ങളുടെ മൂല്യം ഉള്‍ക്കൊണ്ട്, രാജ്യങ്ങള്‍ പരസ്പരം കൈകോര്‍ത്ത് ഐക്യം ബലപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി രാമ്നാഥ് കോവിന്ദും ഗുരുപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു.