Tuesday, May 21, 2024
keralaNews

മഹാരാഷ്ട്രയില്‍ കനത്ത മഴ ; 129 മരണം

മഹാരാഷ്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് 129 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് കനത്ത് മഴ തുടരുകയാണ്. റായ്ഗഡ് ജില്ലയിലെ തലായ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ 38 പേര്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി റോഡുകളാണ് തകര്‍ന്നത്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 129 പേര്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര ദുരന്ത നിവാരണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മണ്ണിടിച്ചലില്‍പ്പെട്ട് മരിച്ച 32 പേരുടെ മൃതേദങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

 

റെയ്ഗഡ് ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.അതേസമയം, മഴയെ തുടര്‍ന്ന് സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സതാര ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 27 ആണ്. മുംബൈയോട് ചേര്‍ന്നുള്ള ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു. ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ചത്. രത്നഗിരി ജില്ലയിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ എട്ട് രോഗികളാണ് മരിച്ചത്.