Thursday, May 2, 2024
keralaNewspolitics

പത്തനംതിട്ടയില്‍ ആന്‍ോ ആന്റണിക്കെതിരെ എല്‍ഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആന്‍ോ ആന്റണിക്കെതിരെ എല്‍ഡിഎഫ് .പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച് എല്‍ഡിഎഫിന്റെ പരാതിയില്‍  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ ജില്ലാ വരണാധികാരി നിര്‍ദേശം നല്‍കിയത്.

ആന്‍ോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാനാണ് നിര്‍ദേശം. ഇലക്ഷന്‍ സ്‌ക്വാഡിനാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് ചെലവാകുന്ന തുക ആന്‍ോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും.

മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും,  20 4ഏ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാന്‍ നടപടി വേണം എന്നായിരുന്നു എല്‍ഡിഎഫ് ആവശ്യം. മറയ്ക്കാന്‍ തടസ്സം ഉണ്ടെങ്കില്‍ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണം എന്ന പരാതിയിലെ ആവശ്യം കളക്ടര്‍ തള്ളി.