Friday, May 10, 2024
keralaNewsObituary

എരുമേലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

എരുമേലി ശ്രീനിപുരം കാരയ്ക്കാട്ട് ഹാരീസ്/ജസീന ദമ്പതികളുടെ മകള്‍ അല്‍ഫിയ ഹാരീസ് (11)ആണ് മരിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷുഗര്‍ ബാധിതയായതിനെ തുടര്‍ന്ന് കോട്ടയം ഇ എസ് ഐ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇന്നലെ രാത്രിയില്‍ ഛര്‍ദ്ദിലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം ഇന്ന് (13/03)രാത്രി 8.30 ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.എരുമേലി സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ ആറാ ക്ലാസ് വിദ്യാര്‍ഥിനിയാണ്.