Friday, May 3, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അത് പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അതിനിടെ, വധ ഗുഢാലോചനക്കേസില്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും.