Friday, May 10, 2024
keralaNews

വാളയാര്‍ സംഭവം;കുടുംബത്തിന് നീതി ലഭിക്കണം പട്ടികജാതി മോര്‍ച്ച.

വാളയാറില്‍ നടന്ന ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് പട്ടികജാതി മോര്‍ച്ച പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി പി ദിനേശന്‍ ആവശ്യപ്പെട്ടു. എരുമേലി നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാളയാറില്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിച്ചു.ദളിത് വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.അടിയന്തരമായി വളരെ സംഭവത്തില്‍ ഇതില്‍ കൂട്ടുകാര്‍ നടപടി എടുക്കണമെന്നും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും,വകുപ്പ് മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അഭിജിത് കനപ്പലം,സുബാഷ് മന്നിക്കന്‍ എന്നിവര്‍ സംസാരിച്ചു.