Friday, April 26, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 190 പേരെ പരിശോധിച്ചപ്പോള്‍ 130 പേര്‍ക്കും കൊവിഡ്

കോട്ടയം മലയോര മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 6 ഡോക്ടര്‍മാര്‍ അടക്കം 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല. ഒമിക്രോണ്‍ ഐസൊലേഷന്‍ വാര്‍ഡ് മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്. കൊവിഡ് രോഗലക്ഷണമുള്ളവര്‍ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയെത്തുന്നത്.ആശുപത്രിയില്‍ ഇന്നലെ മാത്രം 190 പേരെ പരിശോധിച്ചപ്പോള്‍ 130 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ആവശ്യമുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.