Friday, May 3, 2024
keralaNews

നായ്ക്കളുടെ ആക്രമണം നാല് വയസുകാരന് ഗുരുതരമായി പരിക്കേറ്റു

മലപ്പുറം :മലപ്പുറം താനാളൂരില്‍ തെരുവ് നായ്ക്കള്‍ നാല് വയസുകാരന് ആക്രമണം. ശരീരത്തിലാകെ നാല്‍പ്പതിലേറെ മുറിവുകളുണ്ടെന്നാണ് വിവരം. വട്ടത്താണി കമ്പനിപ്പടി പടിഞ്ഞാറ് വശത്താണ് സംഭവം. റഷീദ് – റസിയ ദമ്പതികളുടെ മകന്‍ റിസ്വാനാണ് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ നായ്ക്കള്‍ റിസ്വാനെ കടിച്ചുകീറുകയായിരുന്നു.വീടിന് പരിസരത്ത് വെച്ചാണ് റിസ്വാന് പരിക്കേറ്റത്. തലയോട്ടിയില്‍ അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.