Friday, May 3, 2024
EntertainmentkeralaNews

നടന്‍ ദിലീപ് ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്

കൊച്ചി :വധഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. 12 നമ്പരുകളിലേക്കുള്ള ചാറ്റുകള്‍ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നീക്കം ചെയ്തതില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒയുമായുളള സംഭാഷണങ്ങളും ഉള്‍പ്പെടുന്നു.സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ദുബായ് പാര്‍ട്‌നറുമായുള്ള ചാറ്റുകളും നശിപ്പിച്ചു. ഇതു ഗൗരവത്തോടെ കാണണമെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. സായി ശങ്കറാണു ചാറ്റുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കേസിലെ ആറാം പ്രതിയാണ് ഇയാള്‍.

ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി നസീര്‍, ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള സംഭാഷണങ്ങളും നീക്കിയതിലുണ്ട്. ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍വച്ചാണു ചാറ്റുകള്‍ നീക്കിയതെന്നും ദിലീപിനെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച് അവകാശപ്പെട്ടു.