Sunday, April 28, 2024
keralaNews

തിരക്ക് വർധിച്ചു; കെ എസ് ആർ ടി സി ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കുന്നു .  

എരുമേലി:ശബരിമല തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി വർധിച്ചതിന് പിന്നാലെ കെഎസ്ആർടിസി തീർഥാടകരെ കൊള്ളയടിക്കുന്നതായി പരാതി .
എരുമേലി – പമ്പ   കെഎസ്ആർടിസി  തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നത് 99 രൂപയാണ്. എരുമേലി നിലക്കൽ 64 രൂപയും, നിലക്കൽ –  പമ്പ 50 രൂപയുമാണ് ഈടാക്കുന്നത് .  ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി തീർത്ഥാടകരിൽ നിന്നും ഈടാക്കുന്ന തുകയാണിത്. എന്നാൽ എരുമേലി പമ്പ ബസ് സർവീസ് തന്ത്രപരമായി ഒഴിവാക്കി  എരുമേലി –  നിലയ്ക്കൽ സർവീസ് നടത്തി 64 രൂപ തീർത്ഥാടകരിൽ നിന്നും  ഈടാക്കുകയും,  നിലക്കൽ –  പമ്പ ബസ് സർവീസ്  50 രൂപ വാങ്ങി കെഎസ്ആർടിസി തീർത്ഥാടകരെ കൊള്ളയടിക്കുകയാണെന്നും
 ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്.  മനോജ് പറഞ്ഞു.  എരുമേലി –  പമ്പ  99 രൂപ വാങ്ങുന്നതിന്  പകരം എരുമേലി പമ്പ 114 രൂപയാണ് ഇതിലൂടെ കെഎസ്ആർടിസി തന്ത്രപരമായി
ഈടാക്കുന്നത് . തീർത്ഥാടകരിൽ
നിന്നും 15 രൂപയുടെ അധിക ലാഭമാണ്  നിലവിൽ ലഭിക്കുന്ന ലാഭത്തിനേക്കാൾ കൂടുതലായി കെഎസ്ആർടിസി കൊള്ളയടിക്കുന്നത്.
തീർത്ഥാടകരെ ഇത്തരത്തിൽ കൊള്ളയടിക്കുന്ന കെഎസ്ആർടിസിയുടെ നടപടിക്കെതിരെ ജീവനക്കാരിൽ വിഭാഗം ശക്തമായ പ്രതിേഷേധത്തിലാണ്. അടിയന്തരമായി
കെഎസ്ആർടിസി ഈ കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ -പ്രക്ഷോഭം നടത്തുമെന്നും മനോജ് പറഞ്ഞു.