Monday, May 13, 2024
Local NewsNews

കനത്ത കാറ്റും – മഴയും;വണ്ടന്‍പതാലില്‍ അമ്മയും – മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

മുണ്ടക്കയം : ഇന്ന് ഉച്ചയ്ക്ക് മുണ്ടക്കയം വണ്ടന്‍പതാലില്‍ ഉണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടം. പുതുപ്പറമ്പില്‍ സരിത സുകുമാരന്റെ വീട് ഭാഗികമായി തകര്‍ന്നു വീടിന്റെ മേല്‍ക്കൂരയായി ഷീറ്റുകള്‍ പറന്നു പോയി. ഷീറ്റ് പൊട്ടി അകത്തു വീണ വീട്ടുസാധനങ്ങള്‍ കേടാകുകയും ചെയ്തു.

വീട്ടില്‍ ഉണ്ടായിരുന്ന സരിതയും മകന്‍ രാജുവും തല നാഴിക്കാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ആ വീട്ടില്‍ താമസം പറ്റാത്ത സാഹചര്യത്തില്‍ ബന്ധു വീട്ടിലോട്ട് മാറിയിരിക്കുകയാണ്. 10 സെന്റ് പാടവീട്ടില്‍ ഷാമോന്‍, പാലപ്പറമ്പില്‍ രാജു, കുളക്കാട്ടുതടം തങ്കമ്മ തറപ്പേല്‍ സിനോജ് ,
കുട്ടന്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയാണ് തകര്‍ന്നത് .