Sunday, April 28, 2024
EntertainmentkeralaNewsObituary

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ തട്ടകം. കിരീടം. ചെങ്കോൽ,നാടോടി കാറ്റ്, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാ​ഗമായി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പാടിയാൻ ആയിരുന്നു ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്.വില്ലന്‍  വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി ശ്രദ്ധ നേടിയത്. 1979-ല്‍ അഗ്‌നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. കിരീടത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം മാത്രം മതി കുണ്ടറ ജോണിയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍. നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്. സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ദിവസം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുണ്ടറ ജോണിയുടെ അന്ത്യവും.

news update