Friday, May 3, 2024
keralaNews

ആലുവയില്‍ രണ്ടു സ്ത്രീകള്‍ വാഹനമിടിച്ചു മരിച്ചു.

ആലുവയില്‍ രണ്ടു സ്ത്രീകള്‍ വാഹനമിടിച്ചു മരിച്ചു. രാവിലെ ഏഴു മണിയോടെ അത്താണി കാംകോയ്ക്കു മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണു മരിച്ചത്. ഇവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.