Wednesday, May 8, 2024
Local NewsNews

എരുമേലിയില്‍ റ്റി പി തൊമ്മിയുടെ രണ്ടാമത് അനുസ്മരണം നടത്തി

എരുമേലി: നിരവധി വര്‍ഷം പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച് ജനകീയനായ സഖാവായിരുന്നു റ്റി പി തൊമ്മിയെന്ന്  സി പി ഐ(എം) കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് പറഞ്ഞു.എരുമേലി എസ് എന്‍ ഡി പി ഹാളില്‍ നടന്ന രണ്ടാമത് റ്റി.പി. തൊമ്മി അനുസ്മരണ ദിനം ഒക്ടോബര്‍ 16 സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ സംഘടനാ പ്രവര്‍ത്തനം നടത്തി കാഞ്ഞിരപ്പള്ളി ഏരിയായിലും പ്രത്യേകിച്ച് എരുമേലിയിലും ദീര്‍ഘകാലം സി.പി.ഐ.എമ്മിന്റെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗമായും, സി.പി.ഐ.എം. ഏരുമേലി ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയായും, കെ.എസ്.കെ.ടി.യു. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറിയായും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു.സി.പി.ഐ.എം കാഞ്ഞിരപ്പള്ളി എരിയാ കമ്മിറ്റിയംഗം ടി.എസ് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗത്തില്‍ സി.പി.ഐ.എം. എരുമേലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ഐ.അജി സ്വാഗതം ആശംസിക്കുകയും, യോഗത്തില്‍ .റ്റി.പി. തൊമ്മിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സി.ഐ.ടി.യു എരുമേലി പഞ്ചായത്ത് കമ്മറ്റിയും, പാര്‍ട്ടി സ്‌നേഹികളും സ്വരൂപിച്ച ഫണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് ഏരിയാ സെക്രട്ടറി കെ.രാജേഷ് കൈമാറുകയും ചെയ്തു.യോഗത്തില്‍ വി.പി.ഇസ്മായില്‍, തങ്കമ്മ ജോര്‍ജുകുട്ടി, ഷെമീം അഹമ്മദ്, ജ. ട സുരേന്ദ്രന്‍, കെ.സി.ജോര്‍ജുകുട്ടി, പി.കെ. നെസീര്‍, സജിന്‍ വട്ടപ്പള്ളി, പി.ജെ.മുരളി തുടങ്ങിയവര്‍ സംസാരിച്ചു.