Wednesday, May 8, 2024
keralaNews

വി എ ബാലകൃഷ്ണന്‍ അനുസ്മരണം മേയ് 15 ന്

എരുമേലി: അഖില കേരള പണ്ഡിതര്‍ മഹാജനസഭ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന വിഎ ബാലകൃഷ്ണന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം മേയ് 15 രാവിലെ 10=30 ന് ഇളമക്കര എന്‍എസ് എസ് ആഡിറ്റോറിയത്തില്‍ ചേരും.                       

അനുസ്മരണ സമ്മേളനത്തതില്‍ സംസ്ഥാന പ്രസിഡന്റ് സി.ജി ശശിചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും ടി.ജെ വിനോദ് എംഎല്‍എ രക്തദാനക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ജനറല്‍ സെക്രട്ടറി ഷിജുകുമാര്‍ എരുമേലി ,സീന ടീച്ചര്‍,എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍,എം.സി.രഘു,എം.ആര്‍ സജീഷ് രാജ്,കെ.വി ബിജു തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ പങ്കെടുക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജുകുമാര്‍ എരുമേലി പറഞ്ഞു.