Sunday, April 28, 2024
keralaNews

നടതുറന്ന് 23 ദിവസമായപ്പോള്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കണ്ട് കണ്ണുതള്ളി ദേവസ്വം ബോര്‍ഡ്.

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം തുലോം കുറവാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മലകയറാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ പോലും വരാത്തതാണ് ദേവസ്വം ബോര്‍ഡിനെ മാറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുവാനുള്ള ഭക്തരുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുവാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് അടക്കം കൊവിഡ് രോഗം കണ്ടെത്തിയതും തിരിച്ചടിയായിട്ടുണ്ട്.

മണ്ഡല, മകരവിളക്ക് ഉത്സവത്തിന് നട തുറന്നശേഷം കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള 23 ദിവസത്തെ നടവരവ് 4.07 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിന്റെ അഞ്ച് ശതമാനം പോലും ഇക്കുറി ലഭിച്ചില്ലെന്നതാണ് വസ്തുത. നടവരവിലൂടെയുള്ള കാണിക്ക, അപ്പം അരവണ തുടങ്ങിയവയുടെ വില്‍പ്പന എന്നവയിലൂടെ ചൊവ്വാഴ്ച വരെ 4,07,36,383 രൂപയാണ് ലഭിച്ചത്. ഇക്കാലയളവില്‍ കേവലം 34,000 പേര്‍ മാത്രമാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസംവരെയുള്ള വരുമാനം 82,70,00,000 രൂപയായിരുന്നു
യത്.

മണ്ഡലകാലം ആരംഭിച്ചപ്പോള്‍ ദിവസവും ആയിരം പേര്‍ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയുമാണ് പ്രവേശിപ്പിക്കുവാന്‍ സര്‍ക്കാര്‍ ബോര്‍ഡിന് അനുമതി നല്‍കിയത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭക്തര്‍ എല്ലാവരും വരുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതോടെ ഡിസംബര്‍ മൂന്നുമുതല്‍ രണ്ടായിരം പേരെയും ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം ആയും ഉയര്‍ത്തി. ഇനിയും ഇത് വര്‍ദ്ധിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ സന്നിധാനത്ത് 17 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതിനാല്‍ സര്‍ക്കാര്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുവാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം.