Saturday, May 11, 2024
indiaNewspolitics

മോദിയുടെ സൈന്യത്തില്‍ ചെറുസൈനികനായി രാജ്യത്തെ സേവിക്കും ഹാര്‍ദ്ദിക് പട്ടേല്‍

അഹമ്മദാബാദ് :മോദിയുടെ സൈന്യത്തില്‍ ചെറുസൈനികനായി രാജ്യത്തെ സേവിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഇതിന് മുന്നോടിയായി ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് ദുര്‍ഗ്ഗാ പൂജ നടത്തി ഹാര്‍ദ്ദിക് പട്ടേല്‍. അഹമ്മദാബാദിലെ സ്വവസതിയിലാണ് ഹാര്‍ദ്ദിക് പൂജ നടത്തിയത്.

ഇന്ന് മുതല്‍ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇനി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് ഹാര്‍ദ്ദിക് ട്വിറ്ററില്‍ കുറിച്ചത്.

രാവിലെ 11 മണിക്ക് ബിജെപി ഓഫീസായ കമലത്തില്‍ എത്തി ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ ഹാര്‍ദിക് പട്ടേലിന് അംഗത്വം നല്‍കും.

ഹാര്‍ദ്ദിക് പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടീദാര്‍ നേതാവ് ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.