Saturday, May 11, 2024
keralaLocal NewsNews

ബൈക്ക് അപകടം ;എരുമേലിയില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയതായി പരാതി.

എരുമേലി:കാറും – ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിക്കാതെ കാര്‍ നിര്‍ത്താതെ പോയതായി പരാതി.എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപം ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത് .അപകടത്തില്‍ കുറുവാമൂഴി സ്വദേശി പൂങ്കുഴിയില്‍ അരുണ്‍ ( 26 ) നാണ് പരിക്കേറ്റത്.അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അരുണിനെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.അപകടത്തെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റടക്കം ചില ഭാഗങ്ങള്‍ തകര്‍ന്ന് റോഡില്‍ വീഴുകയും ചെയ്തിരുന്നു.കാര്‍ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.