Tuesday, May 14, 2024
keralaNews

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 24.73 ശതമാനം പോളിംഗ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 24.73 ശതമാനം പോളിംഗ് രേഖപ്പെടുത്തി.കോട്ടയം 18.88, എറണാകുളം 18.29, തൃശൂര്‍ 18.50, പാലക്കാട് 18.28, വയനാട് 19.23 എന്നിങ്ങനെയാണ് പോളിംഗ് ശതമാന കണക്കുകള്‍.കോവിഡിന്റെ വ്യാപന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിംഗ് ആരംഭിച്ചത്.വടക്കാഞ്ചേരിയില്‍ മന്ത്രി എ.സി. മൊയ്തീന്‍ രാവിലെ 6.55 വോട്ട് രേഖപ്പെടുത്തിയത് വന്‍ വിവാദമായി.