Wednesday, May 1, 2024
keralaNewspolitics

ദേശീയ ഹിന്ദി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ദേശീയ ഹിന്ദി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. ഭാരതത്തെ ഒന്നിപ്പിക്കുന്നതില്‍ ഹിന്ദി ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹിന്ദി ഭാഷയെ സമ്പന്നമാക്കാന്‍ എല്ലാ മേഖലയിലേയും ജനങ്ങള്‍ നല്‍കുന്ന സേവനത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

വിവിധ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്ന് ഹിന്ദി ഭാഷാ ദിനാചരണം നടന്നു. വിവിധ സ്ഥാപനങ്ങള്‍ നടത്തിയ രാഷ്ട്ര ഭാഷാ ആചരണ ചടങ്ങുകളിലാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുത്തത്. ഹിന്ദി ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഭാഷയാണെന്നും ആത്മനിര്‍ഭര്‍ ഭാരത് എന്നത് നിര്‍മ്മാണത്തില്‍ മാത്രമല്ല ഭാഷയുടെ കാര്യത്തിലും ശക്തമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ ലോകരാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ ഹിന്ദിയെ ലോകം മുഴുവന്‍ എത്തിച്ചു. ലോകത്തോട് സംസാരിക്കാന്‍ നമ്മുടെ രാഷ്ട്രഭാഷയ്ക്ക് സാധിക്കുമെന്നും നരേന്ദ്രമോദി തെളിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.