Saturday, May 4, 2024
Newspoliticsworld

അഫ്ഗാനിസ്താനില്‍ നിന്നും ജര്‍മ്മനിയിലേക്ക് പ്രവേശനം അനുവദിച്ചു

അഫ്ഗാനിസ്താനില്‍ നിന്നുള്ള രണ്ടായിരത്തോളം പേര്‍ക്ക് ജര്‍മ്മനി പ്രവേശനം അനുവദിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കലാകാന്മാര്‍, ശാസ്ത്രജ്ഞര്‍,മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന. ഇതേ തുടര്‍ന്ന് ജര്‍മ്മനിയുടെ ആഭ്യന്തര മന്ത്രാലയം അഭയാര്‍ത്ഥികള്‍ക്കുള്ള പ്രവേശന അനുമതി നല്‍കുന്നത് ആരംഭിച്ചു. ജര്‍മ്മന്‍ സുരക്ഷാ സേനയുടെ കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും അഫ്ഗാനിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കുക.

ആഭ്യന്താരാലയം പുറത്തിറക്കിയ പട്ടികയില്‍ 2600 ലധികം ആളുകള്‍ രാജ്യത്തിലേക്കുള്ള പ്രവേശനത്തിനായി ഇടം പിടിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധിയാളുകളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.ലോകരാഷ്ട്രങ്ങളില്‍ പലതും തങ്ങളുടെ പൗരന്മാരെ തിരികെ ജന്മനാട്ടിലെത്തിച്ചിച്ചിരുന്നു. അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫാഗാനിസ്താനില്‍ നിന്ന് പിന്‍ന്മാറിയതിനെ തുടര്‍ന്ന് താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചിരുന്നു. നിരവധി പേരാണ് ഇത് കാരണം രാജ്യത്ത് നിന്ന് രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിക്കിടക്കുന്നത്.