Saturday, May 11, 2024
keralaNews

ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളാട് ഇന്നു മുതല്‍ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിര്‍ദേശം.