Friday, April 26, 2024
keralaNews

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി : എറണാകുളത്ത് മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളും മടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു.
തീ പടര്‍ന്നത്തോടെ നാല് പേരും ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്. അഗ്‌നിശമന സേനയെത്തി തീയണച്ചു. ഓള്‍ട്ടോ കാറിന്റെ എഞ്ചിനില്‍ നിന്നും ചെറിയ രീതിയില്‍ ഇന്ധന ചോര്‍ച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. വളരെ പെട്ടന്ന് തന്നെ കാര്‍ പൂര്‍ണമായും കത്തി. അഗ്‌നിശമന സേനയെത്തി തീയണച്ചതിന് പിന്നാലെ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. എറണാകുളം ചക്കരപ്പറമ്പിലായിരുന്നു അപകടം.