Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും അതിശക്തമായ മഴ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലും, നാളെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം,ആലപ്പുഴ,കാസര്‍ഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സംസ്ഥാനത്ത് മഴ ഒഴിഞ്ഞുനില്‍ക്കുകയാണ്. അതേസമയം മൂന്നു ഷട്ടറുകളിലൂടെ ജലം ഒഴുക്കിക്കളയുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.ഇന്ന് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. പെരിയാറില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാത്ത് ആലുവ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ആശ്വാസമാണ്.