Tuesday, April 23, 2024
indiakeralaNews

കൊവിഡ് വാക്‌സിനേഷന് തുടക്കമായി….

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്.ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കില്‍, കൊവാക്‌സിനോ, കൊവിഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്.

ഇന്ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന കുത്തിവയ്പ്പില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ഇന്ന് 3 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു കുത്തിവയ്‌പ്പെടുക്കുക. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്കാണ് ഇന്ന് വാക്‌സിനേഷന്‍ എടുക്കുക.