Friday, May 3, 2024
keralaNewsObituary

തൊടുപുഴയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: തൊടുപുഴയിലെ കുടയത്തൂരില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ചിറ്റടിച്ചാലില്‍ സോമന്‍ എന്ന ആളുടെ വീടാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. സോമന്‍ , അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്.                                   ശക്തമായ മഴമൂലമുള്ള ഉരുള്‍ പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നാണ ഒരു കുടുംബത്തിലെ എല്ലാവരും മരിച്ചത്.പോലീസും, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും,നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ‘അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അല്പ സമയത്തിന് ശേഷം കൊച്ചു മകന്‍ ദേവാനന്ദിന്റെ മൃതദേഹവും തിരച്ചില്‍ സംഘത്തിന് ലഭിച്ചു.                                                          ഉരുള്‍പൊട്ടല്‍ മൂലം പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാവുകയായിരുന്നു. മണ്ണിടിച്ചില്‍ നടന്നതിന് തൊട്ടുമാറി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആ പ്രദേശത്തു കൂടി മണ്ണിടിച്ചില്‍ ഉണ്ടാകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായെന്ന് നാട്ടുകാര്‍ പറയുന്നു.                                                                                                  മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് മണ്ണും കല്ലും നിറഞ്ഞതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ജെ സി ബി ഉള്‍പ്പെടുന്ന തിരച്ചില്‍ യന്ത്രങ്ങള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ സാധിച്ചത്. കൂട്ടായ പരിശ്രമത്തിന് ശേഷം കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.