Sunday, May 5, 2024
keralaNews

കാല്‍ വഴുതി തോട്ടില്‍ വീണ വിദ്യാര്‍ഥിയെ കാണാതായി.

മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ വിദ്യാര്‍ഥിയെ കാണാതായി.റാന്നി ചെട്ടിമുക്ക് കരിങ്കുറ്റി മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണിന്റെ മകന്‍ ജോണ്‍ ചാക്കോ (20) യെയാണ് കാണാതായത്.വലിയകാവ് തോട്ടിലെ ചാവോംമണ്ണില്‍പടി ബണ്ടു പാലത്തിന് താഴെ പുള്ളോലി പമ്പുഹൗസിന് സമീപത്തെ കയത്തിലാണ് മീന്പിടിക്കുന്നതിനിടെ യുവാവ് വീണത്.എരുമേലി ഷേര്‍മൗണ്ട് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. റാന്നി പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.