Friday, May 3, 2024
keralaNews

കനത്ത മഴയില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിനുള്ളിലേക്ക് മലവെള്ളം ഇരച്ചുകയറി

പത്തനംതിട്ട :സീതത്തോട്ടില്‍ കനത്ത മഴയില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിനുള്ളിലേക്ക് മലവെള്ളം ഇരച്ചുകയറി അഞ്ചാം ജനറേറ്റര്‍ ഡ്രിപ്പായി. വൈദ്യുതോല്‍പാദനം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. രാത്രി വൈകിയും വൈദ്യുതോല്‍പാദനം പുനഃരാരംഭിക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഇന്നലെ വൈകിട്ട് 8 മണിയോടെ ഗോപിയാര്‍ വഴിയെത്തിയ മല വെള്ളമാണ് പവര്‍ഹൗസിനുള്ളിലേക്ക് ഇരച്ചു കയറിയത്. ജനറേറ്ററുകള്‍ പെട്ടെന്നു നിര്‍ത്തിയതു കാരണം വന്‍ നാശനഷ്ടം ഒഴിവായി.