Monday, April 29, 2024
keralaNews

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ വിമാനത്താവളത്തിലെ ജീവനക്കാരി പിടിയില്‍

കോഴിക്കോട്:  അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ വിമാനത്താവളത്തിലെ ജീവനക്കാരി പിടിയില്‍. സ്വര്‍ണം കടത്തിയ ജീവനക്കാരി പിടിയില്‍. ക്ലീനിംങ് സൂപ്പര്‍വൈസര്‍ കെ.സജിതയാണ് കസ്റ്റംസ് പിടിയിലായത്.                               1812 ഗ്രാം സ്വര്‍ണ മിശ്രിതം ഇവരില്‍ നിന്നും പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ലക്ഷങ്ങള്‍ വിലമതിക്കുമെന്നാണ് കണ്ടെത്തല്‍.