Monday, May 6, 2024
indiaNewspolitics

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി കുഴഞ്ഞുവീണു

മുബൈ: വിദര്‍ഭയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മലില്‍ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗഡ്കരി പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗഡ്കരിക്ക് വൈദ്യ സഹായം നല്‍കി. ചൂട് താങ്ങാന്‍ കഴിയാതെയാണ് വീണുപോയതെന്ന് ഗഡ്കരി എക്‌സില്‍ കുറിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത പര്യടന കേന്ദ്രത്തിലേക്ക് നീങ്ങുകയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്ന യവത്മാള്‍ – വാഷിം അടക്കമുള്ള എട്ട് മണ്ഡലങ്ങളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിച്ചു.