Monday, April 29, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറയുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറയുന്നു. പവന് 720 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വര്‍ണ്ണവില എത്തിനില്‍ക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത് . ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയും ഒരു ഗ്രാമിന് 4,620 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിയുകയാണ്. ഔണ്‍സിന് 1,824.84 ഡോളര്‍ ആണ് വില.നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ 37,680 രൂപയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം. നവംബര്‍ 9ന് സ്വര്‍ണ വില പവന് 38,880 രൂപയില്‍ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.ഒക്ടോബര്‍ 1 മുതല്‍ 31 വരെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒക്ടോബര്‍ 27ന് ഉയര്‍ന്ന നിരക്കില്‍ എത്തുകയും ചെയ്തു. ഒരു പവന് 37,880 രൂപയായിരുന്നു ഒക്ടോബര്‍ 27 ലെ വില.