Saturday, May 18, 2024
indiaNewspolitics

കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മോദി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 2024 ജനുവരി മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ തീരുമാനം നടപ്പാകും . ഒപ്പം പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട്. 1.5 കോടി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 4 ശതമാനത്തോളമാണ് വര്‍ദ്ധിപ്പിച്ചത്. ഡിഎ വര്‍ധിപ്പിച്ചതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, കാന്റീന് അലവന്‍സ്, ഡെപ്യൂട്ടേഷന്‍ അലവന്‍സ് എന്നിവയും മറ്റ് അലവന്‍സുകളും 25 ശതമാനം വരെ വര്‍ധിച്ചു. ജീവനക്കാരുടെ വീട്ടുവാടക അലവന്‍സ് 27 ശതമാനത്തിന് പകരം അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായിരിക്കും. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ 25 ശതമാനം വരെ വര്‍ദ്ധിച്ചു . തീരുമാനം സര്‍ക്കാര്‍ ഖജനാവില്‍ പ്രതിവര്‍ഷം 12,869 കോടി രൂപയുടെ മൊത്തം ബാധ്യത വരുത്തും. 48 ലക്ഷത്തോളം ജീവനക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്നു. ഇത് കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരുടെ എണ്ണം 68 ലക്ഷത്തോളം വരും. കേന്ദ്രമന്ത്രിസഭ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ കാലാവധി 2025 മാര്‍ച്ച് 31 വരെ നീട്ടി .ഈ സ്‌കീമിന് കീഴില്‍, സ്ത്രീ ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തില്‍ 12 സബ്സിഡി എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍, സ്ത്രീ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 300 രൂപ സബ്സിഡി ലഭിക്കും