Monday, May 6, 2024
Local NewsNews

 വോട്ട് ചെയ്യാന്‍ പ്രതിസന്ധി: ബൂത്തിലേക്കുള്ള വഴിയിലെ പാലത്തിന് സമീപം വലിയ ഗര്‍ത്തം

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന വീട്ടമ്മ കുഴിയില്‍ വീണ് അത്ഭുതകരമായി രക്ഷപ്പെട്ടു

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡായ ഇരുമ്പൂന്നിക്കരയില്‍ വോട്ട് ചെയ്യാന്‍ പോകുന്ന വഴിയിലെ പാലത്തിന് സമീപം വലിയ ഗര്‍ത്തം. ഇരുമ്പൂന്നിക്കര പറപ്പള്ളിക്കവലയില്‍ നിന്നും വിവിധ ജനവാസ മേഖലയിലേക്ക് പോകുന്ന ഏക വഴിയിലെ പറപ്പള്ളി ക്കവല പാലത്തിന് സമീപമാണ് ഗര്‍ത്തം ഉണ്ടായിരിക്കുന്നത് . ഇന്ന് വൈകിട്ടാണ് ഏകദേശം എട്ട് അടിയോളം താഴ്ചയില്‍ കുഴി ഉണ്ടായിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.  എസ് സി കോളനി, ആക്കത്തകിടിയേല്‍, കോച്ചേരില്‍ ഭാഗം, ആശാന്‍ കോളനി, അമ്പലംഭാഗം എന്നീ ജനവാസ മേഖലയിലേക്കുന്ന റോഡിലാണ് കുഴി ഉണ്ടായിരിക്കുന്നത്. ആറ് മാസം മുമ്പ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതിന് താഴെയുള്ള പാലം തകര്‍ന്ന് ഒഴുകിപ്പോയതോടെ ഈ ഭാഗത്തേക്കുള്ള ഏക വഴിയായിരുന്നു ഇത്. ഇരുമ്പൂന്നിക്കരയിലെ 167 നമ്പര്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നതും അടുത്താണ് .വാഹനങ്ങളില്‍ എത്തി വോട്ട് ചെയ്യാനുള്ള സൗകര്യമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച റോഡില്‍ ഉണ്ടായ കുഴി അഴിമതിയാണന്നും നാട്ടുകാര്‍ പറഞ്ഞു.

റോഡിലെ കുഴി മൂടി വോട്ട് ചെയ്യാനും – മറ്റ് സഞ്ചാര മാര്‍ഗ്ഗത്തിനും സൗകര്യം ഒരുക്കണമെന്നും ബിജെപി വാര്‍ഡ് പ്രസിഡന്റ് രാജീവ് പറപ്പള്ളി പറഞ്ഞു