Monday, April 29, 2024
keralaNews

തുണിക്കടയുടെ ഗോഡൗണില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

മലപ്പുറം തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല.തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരിച്ചയാള്‍ മലപ്പുറം ജില്ലക്കാരനാണ്.ഇയാളുടെ മേല്‍വിലാസം പുറത്തുവിട്ടിട്ടില്ല. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.