Sunday, May 5, 2024
keralaNews

സ്വപ്‌നക്ക് ഇഡി നോട്ടിസ്

സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വപ്നയുടെ രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് നോട്ടിസ്.
കഴിഞ്ഞ ദിവസം സ്വപ്നയുടെ രഹസ്യമൊഴി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു.