Sunday, April 28, 2024
keralaNewspolitics

ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എസ് രാധാകൃഷ്ണനും, ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ശക്തമായ കേന്ദ്ര നിര്‍ദേശം പ്രകാരമാണ് കെ സുരേന്ദ്രനും അണ്ണാമലൈയും മത്സരിക്കുന്നത്. നടി കങ്കണ റണാവത്ത് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മനേക ഗാന്ധി സുല്‍ത്താന്‍ പൂരില്‍ മത്സരിക്കുമ്പോള്‍ വരുണ്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല.