Saturday, May 4, 2024
keralaNews

തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലില്‍ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.അതേസമയം കൊലപാതകം ആസൂത്രിതമെന്ന് സിപ ഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ് എസ് ശ്രമത്തിന്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.