Tuesday, May 14, 2024
keralaNews

സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്.

തിരുവല്ല പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആര്‍ നിശാന്തിനി 24 നോട് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ അഞ്ചാംഗ സംഘമാണ്. പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.ജിഷ്ണു, നന്ദു,പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഉള്‍പ്പെട്ട വേങ്ങല്‍ സ്വദേശി അഭി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഉര്‍ജിതമാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നുമാണ് നാല് പ്രതികളും പിടിയിലായത്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി യുവമോര്‍ച്ച മുന്‍ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ഇന്നലെ രാത്രിയിലാണ് പി ബി സന്ദീപ് കുമാര്‍ കുത്തേറ്റ് മരിച്ചത്.