Thursday, May 2, 2024
keralaNews

പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിത്തം.

പാലക്കാട് ജില്ലയിലെ പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിത്തം. പ്ലാസ്റ്റിക് വേസ്റ്റ് സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുകയാണ്. അതിനിടെ കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു സ്ത്രീ ജീവനക്കാരെ രക്ഷിച്ച് പുറത്തെത്തിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട്.അതിനിടെ തീപിടിത്തമുണ്ടായ സ്ഥാപനം പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നാണ് ആരോപണം. സ്ഥലം കയ്യേറിയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് കുറ്റപ്പെടുത്തി.