Thursday, May 16, 2024
keralaNews

അന്താരാഷ്ട്ര നാണയ നിധി ഡെപ്യൂട്ടി ഡയറക്ടറായി ഗീത ഗോപിനാഥിനെ നിയമിക്കും.

തിരുവനന്തപുരം: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഡെപ്യൂട്ടി ഡയറക്ടറായി ഗീത ഗോപിനാഥിനെ നിയമിക്കും. ജനുവരിയില്‍ ഐഎംഎഫ് നിലവിലെ ഡയറക്ടര്‍ ജെഫ്രി ഒകാമോട്ടോ അടുത്ത വര്‍ഷം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഗീത ഗോപിനാഥ്. ഇപ്പോള്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുകയാണ്.
ജനുവരിയില്‍ ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തിരികെ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് അറിയിച്ചത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി മൂന്ന് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ പദവി വഹിക്കുന്ന ആദ്യ വനിത കൂടിയാണ് ഗീത ഗോപിനാഥ്2018ലാണ് ഗീത ഗോപിനാഥ് ചീഫ് ഇക്കണോമിസ്റ്റായി ചുമതല ഏറ്റെടുക്കുന്നത്. 2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി                                                                                        സേവനം ചെയ്തിരുന്നു. രണ്ടുവര്‍ഷം സൗജന്യമായാണ് ഗീത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചത്. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക ഉപദേശക സ്ഥാനം രാജിവച്ചത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിക്കപ്പെടുന്ന ഇന്ത്യക്കാരി കൂടിയായിരുന്നു ഗീത ഗോപിനാഥ്.