Saturday, May 4, 2024
keralaNews

തിരുവനന്തപുരത്ത് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

 

പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍.വഞ്ചിയൂര്‍ അമ്പത്തുമുക്ക് സ്വദേശി സുനില്‍ (45) എറണാകുളം സ്വദേശിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റൂബി ബാബു (28) എന്നിവരാണ് മരിച്ചത്.
ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും മരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വീട് വാടകക്കെടുത്തത്. രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു.

സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോള്‍ താഴത്തെ നിലയില്‍ ഭാര്യയെയും ഒന്നാം നിലയില്‍ സുഹൃത്തിനെയും തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.