Monday, May 6, 2024
indiaNewsSports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

കാന്‍ഡി: ലോകകപ്പ് ഏകദിന ക്രിക്കറ്റിനുളള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ പ്രഖ്യാപിക്കാനുളള അവസാന ദിനമായ ഇന്ന് വാര്‍ത്ത സമ്മേളനത്തിലൂടെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യപ്റ്റന്‍.                                                                                                                                    കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല.കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഏഷ്യാ കപ്പിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.