Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ നീട്ടിയേക്കും.

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ നീട്ടിയേക്കും.ഇതു സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമായിരുന്നു ഇന്നലെ. ഇതു 10 ശതമാനത്തില്‍ താഴുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ലോക്ഡൗണ്‍ തുടരുമെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത തരത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. സ്വര്‍ണക്കടകള്‍, തുണിക്കടകള്‍, ചെരിപ്പുകടകള്‍, കുട്ടികളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഹോം ഡെലിവറിയും പ്രോല്‍സാഹിപ്പിക്കും.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ 50 ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും ഇളവ് അനുവദിച്ചേക്കും. കള്ളുഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. മദ്യശാലകള്‍ ലോക്ഡൗണിനു ശേഷം മാത്രമേ തുറക്കൂ.